citu

പാലാ: മീനച്ചിൽ ചെത്തുതൊഴിലാളി യൂണിയൻ സി.എെ.ടി.യുവിന്റെ 23മത് സമ്മേളനം നടന്നു. സമ്മേളനം സി.എെ.ടി.യു ജില്ലാ ട്രഷറർ എ.വി റസൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.എെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോ‌ർജ്, സി.എെ.ടി.യു ഏരിയാ സെക്രട്ടറി ടി.ആർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഖജാൻജി എം.ആർ സോമൻ സ്വാഗതവും സി.ആർ സുകുമാരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി: പി.എൻ രാജപ്പൻ (പ്രസിഡന്റ്), ലാലിച്ചൻ ജോർജ് (വൈസ് പ്രസിഡന്റ്), കെ.ജി ഷജൻ (ജനറൽ സെക്രട്ടറി), കെ.വി മധുസൂദനൻ (ജോയിന്റ് സെക്രട്ടറി), എം.ആർ സോമൻ (ഖജാൻജി), 16 അംഗ മാനേജിംഗ് കമ്മിറ്റി