പാലാ : ഓൾ കേരള കമ്മീഷൻ ഏജന്റ്‌സ് യൂണിയൻ(കെടിയുസിഎം) സംസ്ഥാന കമ്മിറ്റി ഇന്ന് വൈകിട്ട് അഞ്ചിന് പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഷിബു കാരമുള്ളിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്യും. ബിബിൻ പുളിക്കൽ, ടോമി കട്ടയിൽ, ബെന്നി ഉപ്പൂട്ടിൽ, കുര്യാച്ചൻ മണ്ണാർമറ്റം, രാജൻ കിഴക്കേടത്ത് തുടങ്ങിയവർ പ്രസംഗിക്കും.