വൈക്കം: എസ് എൻ ഡി പി യോഗം 126ാംകരിപ്പാടം ശാഖയിൽ പുതിയതായി നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് രാവിലെ 9 ന് വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവ്വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി സെൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് എസ്. എസ്. എൽ. സി. അവാർഡ് വിതരണം, നിർമ്മാണ കമ്മിറ്റി രൂപീകരണം എന്നിവ നടക്കും.