കോട്ടയം : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷിനെ ഹൈദരാബാദിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ 2014ൽ ഒളിവിൽ പോകുകയായിരുന്നു.