thomas

ഏറുമാനൂർ : വാട്ടർടാങ്കിന് വല കെട്ടുന്നതിനിടയിൽ വീടിനു മുകളിൽ നിന്നു കാൽവഴുതി വീണ് കാണക്കാരി ചീരകശ്ശേരിൽ തോമസ് ദേവസ്യ (78) മരിച്ചു. ഇന്നലെ വൈകിട്ട് 5 നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ തോമസിനെ ബന്ധുക്കളും, നാട്ടുകാരും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ : കാണക്കാരി ആദിത്യമറ്റം കുടുംബാംഗം മേരിക്കുട്ടി. മക്കൾ : സാലി ബിജോ (ഓസ്‌ട്രേലിയ) , മോളിക്കുട്ടി തോമസ് (അക്കൗണ്ട്‌സ് ഓഫീസർ ബി.എസ്.എൻ.എൽ തിരുവല്ല ) , പരേതനായ ജോയി തോമസ് , മരുമക്കൾ : ബിജോ കുന്നും പുറത്തേൽ (ഓസ്‌ട്രേലിയ), ബെന്നി സി ചീരഞ്ചിറ. സംസ്‌കാരം പിന്നീട്‌.