മാന്നാർ: എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖയിലെ നവീകരിച്ച ജൂബിലി ഹാളിന്റെ ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും ഒൻപതാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനവും ഗുരുദേവപ്രഭാഷണവും ഇന്ന് വൈകിട്ട് നാലിന് ശാഖാ ജൂബിലി ഹാളിൽ നടക്കും. നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ നിർവഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സച്ചിദാനന്ദൻ 12 സെന്റ് സ്ഥലം ശാഖയ്ക്ക് സംഭാവനയായി നല്കിയ എ.കെ വാസു ഗ്രീൻലാന്റിനെ പൊന്നാടഅണിയിച്ചു ആദരിക്കും. 5.30ന് ഒൻപതാമത് കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം ബാബു ഉദ്ഘാടനം ചെയ്യും. 6ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ അഡ്വ.രാജൻ മഞ്ചേരി ഗുരുദേവ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ സ്വാഗതവും ശാഖാ സെക്രട്ടറി ഷൈലാ ബാബു നന്ദിയും പറയും. 8ന് പ്രാർത്ഥന തുടർന്ന് ഭക്ഷണം. ഒന്നാംദിനത്തിൽ ശാഖാ പ്രസിഡന്റ് കെ.പി കേശവൻ പതാക ഉയർത്തി. കാഞ്ഞിരമറ്റം നിത്യനികേതന ആശ്രമം സ്വാമിമുക്താനന്ദയതി ഗുരുമണ്ഡപത്തിൽ ഗുരുദേവ ദിവ്യചിത്രം അനാച്ഛാദനം ചെയ്യുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എ.കെ വാസു നന്ദി പറഞ്ഞു. ഗുരുപൂജ, സർവൈശ്വര്യപൂജ, പ്രസാദവിതരണം നടന്നു.