ചങ്ങനാശേരി: താലൂക്ക് എൻ.എസ്.എസ്.യൂണിയന് 2019- 20 വർഷത്തേക്ക് 1,35,78,220 രൂപ വരവും 1,35,76,676 രൂപ ചെലവും വരുന്ന ബഡ്ജറ്റ്. യൂണിയൻ സെക്രട്ടറി കെ.എൻ.സുരേഷ്‌കുമാറാണ് വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചത്. യൂണിയന്റെ സാമൂഹ്യക്ഷേമപദ്ധതികൾക്കായി 17,59,500 രൂപയും കരയോഗമന്ദിരനിർമ്മാണത്തിനായി ഒരു ലക്ഷം രൂപയും യൂണിയന്റെ കാരുണ്യ ദുരിതാശ്വാസനിധിയിലേക്ക് 60,000 രൂപയും മംഗല്യനിധിയും ചികിത്സാധനസഹായവുമായി 1,25,000 രൂപയും വകകൊള്ളിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് എൻ.എസ്.എസ്. എച്ച്.ഒ.യിൽ ഏർപ്പെടുത്തിയിട്ടുള്ള ഗ്രാൻഡ് ഉൾപ്പെടെ 1,50,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ 61 ലക്ഷം രൂപ യൂണിയൻ വക സ്ഥലത്ത് ഷോപ്പിംഗ് കോപ്ലക്സ് പണിയുന്നതിനായി വകകൊള്ളിച്ചിരിക്കുന്നു. എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ്.