കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മപഠനകേന്ദ്രത്തിലെ 12-ാം ബാച്ച് ക്ലാസുകൾ ആരംഭിച്ചു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം. മധു പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസി‌ഡന്റ് വി.എം.ശശി, കൗൺസിലർ സജീഷ് കുമാർ മണലേൽ, കോഴ്സ് കോ-ഓർഡിനേറ്റർ എ.ബി. പ്രസാദ് കുമാർ എന്നിവർ പ്രസംഗിച്ചു.