കോട്ടയം: ജില്ലയിലെ ആദ്യ വനിതാ ഫിലിം സൊസൈറ്റി 'മഴവില്ല് 'ആദ്യ വാർഷിക പൊതുയോഗം നടത്തി. സൊസൈറ്റി പ്രസിഡന്റ് എം.എൻ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെ.ലേഖ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഹേന ദേവദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജിത ജോൺ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഭാരവാഹികളായി എം.എൻ ശ്യാമള (പ്രസിഡന്റ്), ഹേന ദേവദാസ് (സെക്രട്ടറി), വി.വി ഷൈല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.