പാലാ: കൊൽക്കത്ത മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് എതിരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് 17 ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി നടത്തുന്ന ഡോക്ടർമാരുടെ സമരത്തിൽ പാലാ ഐ.എം.എ പിന്തുണ പ്രഖ്യാപിച്ചു. ഐ.എം.എ ബ്രാഞ്ചിന് കീഴിലുള്ള ആശുപത്രികളിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ ആശുപത്രികളും, ക്ലിനിക്കുകളും, ഒ.പി വാർഡുകളും പ്രവർത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സർക്കാർ ആശുപത്രികളും ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 17 ന് കളക്ടറേറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധ സമരത്തിലും പങ്കെടുക്കും.