പാലാ : കെ.പി.എം.എസിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 79-ാം ചരമവാർഷികദിനാചരണം നവോത്ഥാന സ്മൃതി എന്ന പേരിൽ നാളെ പാലായിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11 ന് പാലാ ടൗൺ ഹാളിൽ സമ്മേളനം കെ.പി.എം.എസ് സെക്രട്ടേറിയറ്റംഗം ടി.എ.വേണു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഒൻപത് യൂണിയനുകളിൽ നിന്നായി മൂവായിരത്തിലധികം അംഗങ്ങൾ പങ്കെടുക്കും. ജില്ല - സംസ്ഥാന നേതാക്കൾ പ്രസംഗിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ജില്ലാ പ്രസിഡന്റ് കെ.യു.അനിൽ, ജനറൽ കൺവീനർ പി.കെ.രാജു, കെ.കുഞ്ഞിക്കുട്ടൻ, മോഹനൻ കടനാട്, ബാബു എറയണ്ണൂർ, രമേശൻ എന്നിവർ പറഞ്ഞു.