വൈക്കം: താലൂക്ക് എൻ. എസ്. എസ്. യൂണിയന്റെ വാർഷിക പൊതുയോഗത്തിൽ 2019-20 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. രണ്ടരക്കോടി രൂപ വരവും അത്രയും തന്നെ തുക ചെലവും വരുന്ന ബജറ്റ് യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ അവതരിപ്പിച്ചു. യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം ടവർ നിർമ്മാണം, വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾ, ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങളുടെ പ്രവർത്തനം, കലാസാംസ്‌കാരിക മേഖലയുടെ വികസനം, മാനവ വിഭവശേഷി വികസനം എന്നിവയാണ് ബഡ്ജറ്റിലെ പ്രധാന പദ്ധതികൾ. കെ. എൻ. എൻ. സ്മാരക എൻ. എസ്. എസ്. ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡോ. സി. ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്. മധു, കെ. കെ. മധുസൂദനൻ നായർ, എൻ. ജി. ബാലചന്ദ്രൻ, എ. എൻ. സോമൻ, ഗോപാലകൃഷ്ണൻ നായർ, രാജഗോപാൽ, അഡ്വ. സി. പി. ഗോപാലകൃഷ്ണൻ നായർ, അനിൽകുമാർ, ശാന്തകുമാരി, ഡോ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.