വൈക്കം: വലിയകവല ഓർണമെന്റൽ ഗേറ്റ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമം നടത്തി. ആരോഗ്യബോധവത്കരണ സെമിനാർ താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ദ്ധൻ ഡോ. എം. പ്രവീൺ ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ ഡോ. ആശാ ബാബു ക്ലാസെടുത്തു. പച്ചക്കറി വിത്തുകളും, വൃക്ഷത്തൈകളും വിതരണം ചെയ്തു. പ്രസിഡന്റ് എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ഡി. രഞ്ജിത് കുമാർ നിർവഹിച്ചു. സെക്രട്ടറി പി. പ്രകാശൻ, ഉഷാ റെജി, ലക്ഷ്മണൻ, കെ. രഘു, പ്രതീഷ്, ശിവരാമകൃഷ്ണൻ നായർ, ബിജു എന്നിവർ പ്രസംഗിച്ചു.