വൈക്കം: കുഡുംബി സേവാ സംഘം വൈക്കം 88- ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. സംഘം ഓഫീസിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രഘുനാഥ്, മഹിളാ സേവാ സംഘം താലൂക്ക് സെക്രട്ടറി സരോജിനി രാമകൃഷ്ണൻ, വി. ആർ. സുതാകരൻ, രഞ്ജിത്, അനൂപ് എന്നിവർ പ്രസംഗിച്ചു.