വൈക്കം: എസ്.എൻ.ഡി.പി യോഗം 126 ാം നമ്പർ കരിപ്പാടം ശാഖ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ. ആർ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം. പി. സെൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബസംഗമവും, മെറിറ്റ് അവാർഡ് വിതരണവും യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. ഗുരുമന്ദിര നിർമ്മാണത്തിന് സംഘാടക സമിതിയും രൂപീകരിച്ചു. ശാഖാ സെക്രട്ടറി എ. കെ. വിനീഷ് പ്രസംഗിച്ചു.