panchayath

കടുത്തുരുത്തി : ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകൾ എത്തുന്ന കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കെട്ടിടം ജീർണാവസ്ഥയിലായിട്ട് നാളുകളേറെയായി.കാലപ്പഴക്കം കൊണ്ട് ഏറെ ജീർണ്ണാവസ്ഥയിലായ കെട്ടിടത്തിലാണ് പഞ്ചായത്ത് ഒാഫീസ് സ്ഥിതി ചെയ്യുന്നത്. രണ്ട് നിലയിലായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ ഏറെ ഭീതിയോടെയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.

കെട്ടിടത്തിന്റെ കോൺഗ്രീറ്റ് ചെയ്ത മേൽക്കൂര പല ഭാഗത്തും സിമന്റ് ഇളകിയ നിലയിലാണ്. 25 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം ഏതു നിമിഷവും തകർന്നുവീഴാമെന്ന അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. മഴയായൽ കെട്ടിടത്തിന്റെ ഭിത്തിയിൽ ഈർപ്പം തങ്ങിനിൽക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ഒാഫീസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കേടുപാടുകൾ വരുമോയെന്ന ഭീതിയും ഉയർത്തുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമായതിനാൽ സ്ഥലപരിമിതിയും ഇവിടെ ഉണ്ട്. ഇതോടൊപ്പം പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങളുടെയും ജീവനക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള മതിയായ സ്ഥലവും പഞ്ചായത്ത് കോമ്പൗണ്ടിൽ ഇല്ല.

മഴയിൽ കെട്ടിടം ചോർന്നൊലിച്ചതോടെ ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. എത്രയും വേഗം കെട്ടിടത്തിന്റെ ശേചനിയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.