ചെമ്മനത്തുകര: ശ്രീശാരദാ വിദ്യാവർദ്ധിനി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് പിതൃവന്ദനവും സത്സംഗ സംഗമവും സംഘടിപ്പിച്ചു. കളത്തിൽ തങ്കപ്പന്റെ വസതിയിൽ ചേർന്ന സംഗമം ബാലവേദി അദ്ധ്യാപകൻ വി.വി കനകാംബരൻ ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി ബനു ഈ മനത്തറ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ബാലവേദി കുട്ടികൾ എല്ലാ പിതാക്കൻമാരേയും സ്‌നേഹ തിലകം ചാർത്തുകയും പാദ നമസ്‌കാരം ചെയ്യുകയും ചെയ്തു. ബാലവേദി പ്രസിഡന്റ് അർജ്ജുൻ. സെക്രട്ടറി അബിൻ. കമ്മറ്റി അംഗങ്ങളായ അനന്ദു, മിഥുൻ പിതാക്കന്മാരായ ചെല്ലപ്പൻ, ഹരീഷ്, ബിനു എന്നിവർ നേതൃത്വം നൽകി. സമൂഹ പ്രാർത്ഥനയും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.