കോട്ടയം: എൻ.സി.പി സ്ഥാപക ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ സ്‌മാരക വിദ്യാഭ്യാസ അവാർഡ് വിതരണം കെ.സുരേഷ് കുറുപ്പ് എം.എൽ.എ വിതരണം ചെയ്‌തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം മാണി സി കാപ്പൻ, ജനതാദൾ ജില്ലാ പ്രസിഡന്റ് എം.ടി കുര്യൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ വി.ജി രവീന്ദ്രൻ, സലിം പി.മാത്യു, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സാജു എം.ഫിലിപ്പ്, പി.എസ് നായർ, ദേശീയ സമിതി അംഗങ്ങളായ കെ.ജെ ജോസ്‌മോൻ, പി.എ താഹ, ഞീഴൂർ വേണുഗോപാൽ, ടോമി ചെങ്ങങ്കേരി, എം.പി കൃഷ്‌ണൻ നായർ, എൻ.വൈ.സി ജില്ലാ പ്രസിഡന്റ് സി.എ താഹ, വി.ഡി മത്തായി എന്നിവർ പ്രസംഗിച്ചു.