പന്തളം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പറന്തൽ കണ്ടത്തിൽത്തറ മേലേതിൽ സതീശന് (47) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പന്തളം എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലാണ് അപകടം. പന്തളത്ത് നിന്ന് പറന്തലിലേക്ക് പോകുകയായിരുന്ന ഓട്ടോയ്ക്ക് മുന്നിൽ പട്ടി ചാടിയതോടെ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. സതീശനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.