balagokulam

തലയോലപ്പറമ്പ് : രാഷ്ട്ര സ്‌നേഹവും ധർമ്മബോധവും പ്രതിബദ്ധതയുമുള്ള മികച്ച പൗരന്മാരായി യുവതലമുറയെ വാർത്തെടുക്കുവാൻ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ബാലഗോകുലം വൈക്കം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാരിക്കോട് സരസ്വതി വിദ്യാമന്ദിറിൽ നടന്ന സമ്മേളനം സ്ഥപതി ചിത്ര വിദ്യാപീഠം ഡയറക്ടർ കൃഷ്ണകുമാർ.കെ.വർമ്മ ഉദ്ഘാടനം ചെയ്തു. കെ.കെ. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അമൃത ഭാരതി സംസ്ഥാന കാര്യദർശി കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വി.ഹരികുമാർ, പി.സി.ഗിരിഷ് കുമാർ, പി. ബിനോയി ലാൽ, എം.ജി.സോമനാഥൻ, കെ.എസ്. ഉണ്ണികൃഷ്ണൻ, പി.കെ. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. കഥകളി നടൻ കലാമണ്ഡലം പ്രശാന്തിനെ ചടങ്ങിൽ ആദരിച്ചു.