ഉദയനാപുരം : അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തോടനുബന്ധിച്ച് ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി, നെഹ്റു യുവ കേന്ദ്ര, വല്ലകം സെന്റ് മേരീസ് എച്ച്. എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി. വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന പരിശീലനത്തിന് യോഗാചാര്യൻ സി.മുരളീധരൻ നേതൃത്വം നൽകി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പി.പി.ദിവാകരൻ, സുനിൽകുമാർ, കെ.എസ്.സജീവ്, സാബു.പി.മണലോടി, ആയൂർവ്വേദ മെഡിക്കൽ ഓഫീസർ ഡോ.ടിന്റു ജോസഫ്, സ്കൂൾ പ്രിൻസിപ്പാൾ ഡാലിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. 80 ഓളം വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നൽകി.