ങ്ങനാശേരി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊല്ലം ചവറ മുള്ളോലിൽ അലക്‌സ് ജോസഫി(21)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടെ പെരുന്ന റെഡ് സ്‌ക്വയർ ജംഗ്ഷനിലായിരുന്നു അപകടം. എസി റോഡിൽ നിന്നു വന്ന ബൈക്കും എം.സി റോഡിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് ബൈക്ക് നിന്നത്. ഹോട്ടൽ മാനേജ്‌മെൻറ് രണ്ടാം വർഷ വിദ്യാർത്ഥിയായ അലക്‌സ് ഇന്നലെ നടന്ന പരീക്ഷയിൽ പങ്കെടുക്കുന്നതിന് എറണാകുളത്തിന് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്. കാൽമുട്ടിന് പരിക്കേറ്റ അലക്‌സിനെ ഉടൻ തന്നെ പെരുന്ന എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.