thengana

ചങ്ങനാശ്ശേരി: പെരുന്തുരുത്തി -മണർകാട് ബൈപ്പാസ് റോഡിൽ തെങ്ങണ ജംഗ്ഷനിൽ ടിപ്പർ ലോറി പിക്കപ്പ് വാനിൽ ഇടിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. തെങ്ങണയിൽ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർലോറി ഓവർ ടേക്ക് ചെയ്തു കയറുന്നതിനിടയിലാണ് പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറുന്നത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ സീറ്റിന്റെ മുൻ ഭാഗം ടിപ്പറിന്റെ മുൻവശത്തെ ടയറിനിടയിലായി പിക്കപ്പ് വാനിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് 15 മിനിറ്റോളം സ്ഥലത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.