ngo

കോട്ടയം: സിവിൽ സർവീസ് മേഖല ജനോപകാരപ്രദമാക്കുന്നതിലും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും കേരളത്തിലെ സർവീസ് സംഘടനകൾ മികച്ച സംഭാവനയാണ് നൽകിയതെന്ന് എ.ഐ .സി സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സർവീസിൽ നിന്നും വിരമിച്ച കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എൻ ഹർഷകുമാറിന് ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ,ടോമി കല്ലാനി , തോമസ് കല്ലാടൻ , കോട്ടാത്തല മോഹനൻ, എൻ.രവികുമാർ , എൻ.കെ. ബെന്നി, പി. ഉണ്ണികൃഷ്ണൻ , ചവറ ജയകുമാർ , ബി.മോഹനചന്ദ്രൻ , എ.എം. ജാഫർ ഖാൻ , ജില്ലാ സെക്രട്ടറി വി.പി ബോബിൻ, സഞ്ജയ് എസ്. നായർ എന്നിവർ പ്രസംഗിച്ചു.