മൂലവട്ടം: കോട്ടയത്ത് നിന്ന് മൂലേടം, കടുവാക്കുളം, ചാന്നാനിക്കാട്, ഹോമിയോ കോളേജ്, പാത്താമുട്ടം ചങ്ങനാശേരിവഴി തിരുവല്ലയിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിക്കണമെന്ന് കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി മൂലവട്ടം യൂണിറ്റ് ആവശ്യപ്പെട്ടു. കടുവാക്കുളം, മൂലവട്ടം എന്നിവിടങ്ങിൽ പൊലീസ് എയ്ഡ് പോസ്റ്റ്, പൊതു ശൗചാലയം എന്നിവ സ്ഥാപിക്കണമെന്നും ഏകോപനസമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എ.കെ.എൻ. പണിക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിമ്മി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് പുളിമൂടൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജോൺ കുര്യൻ പഠനക്ലാസ് നയിച്ചു. എബി സി. കുര്യൻ, ഷിബു മൂലേടം, ടി.ജി. രവീന്ദ്രൻ, രാധാകൃഷ്ണൻ, പി.കെ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായി ജിമ്മി മാത്യു (പ്രസിഡന്റ്), ടി.ജി. രവീന്ദ്രൻ ( വൈസ് പ്രസിഡന്റ്), രാധാകൃഷ്ണൻ ( ജനറൽ സെക്രട്ടറി), ഷിബു മൂലേടം ( സെക്രട്ടറി), പി.കെ. ഹരിദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.