വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആവിഷ്‌കരിച്ചു. അസോസിയേഷന്റെ കീഴിലുള്ള 104 വീടുകളിൽ പച്ചക്കറി കൃഷി നടപ്പാക്കും. ഓണത്തിന് ഓരോ കുടുംബങ്ങൾക്കും ആവശ്യമായ പച്ചക്കറികൾ ജൈവവള പ്രയോഗത്തോടെ വിഷരഹിതമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രസിഡന്റ് ടി. ജി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ വനിതാ വേദി പ്രസിഡന്റ് പ്രസന്ന മോഹനൻ വിത്തുവിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. എം. സന്തോഷ് കുമാർ, അഡ്വ. ചന്ദ്രബാബു എടാടൻ, എൻ. എച്ച്. ഹരീഷ്, അച്ചാമ്മ സുകുമാരൻ, സീമ പ്രതാപൻ, പി. എം. സുനിൽ കുമാർ, വി. മോഹനൻ, ടി. കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.