കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞെന്നും ഭരണസമിതി പിരിച്ചു വിടണമെന്നും സഹകരണ സംരക്ഷണ മുന്നണി ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി 2006 മുതൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും അധികാര ദുർവിനിയോഗവും നടത്തി ബാങ്കിനെ കൂടുതൽ തകർച്ചയിലേക്ക് തള്ളി വിടുകയാണെന്നും ഇതിനെതിരെ നാളെ രാവിലെ പത്തിന് ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സഹകരണ സംരക്ഷണ മുന്നണി ഭാരവാഹികളായ വി.പി. ഇസ്മാമായിൽ, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാജേഷ്, ലോക്കൽ സെക്രട്ടറിമാരായ വി.എൻ. രാജേഷ്, ടി .കെ. ജയൻ, അപ്പച്ചൻ വെട്ടിത്താനം, ജോബി കേളിയംപറമ്പിൽ എന്നിവർ അറിയിച്ചു.