വൈക്കം: എസ്. എൻ. ഡി. പി.യോഗം കൂവം ചേന്തുരുത്ത് 1578 ാം ശാഖായിലെ ടി. കെ. മാധവൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷികവും കുടുംബസംഗമവും നടത്തി. യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. ജി. ബേബി അദ്ധ്യക്ഷത വഹിച്ചു. യോഗം അസ്സിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത പി. പി. സന്തോഷിനെ യോഗം ആദരിച്ചു. പി. ആർ. തിരുമേനി, രജില ദിലീപ്, എം. പി. സാനു, പി. എ. സതീശൻ എന്നിവർ പ്രസംഗിച്ചു. തളിശ്ശേരിത്തറ ഉണ്ണിമായ ഗുരുദേവ പ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും സ്‌കോളർഷിപ്പ് വിതരണവും നടത്തി.