adhyakurban

വൈക്കം: വിശ്വാസ വഴിയിൽ വചനങ്ങളും ജ്ഞാനങ്ങളും സ്വായത്തമാക്കി ആദ്യകുർബാന സ്വീകരിച്ച കുരുന്നുകളുടെ സ്‌നേഹസംഗമം വേറിട്ടൊരനുഭവമായി. വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളിയിലെ 170 കുട്ടികളാണ് വെള്ളവസ്ത്രം അണിഞ്ഞ് ആദ്യകുർബാന സ്വീകരിച്ചതിന്റെ ആത്മസംതൃപ്തിയിൽ സ്‌നേഹസംഗമത്തിൽ ഒത്തകൂടിയത്. യേശുവിനെ ആദ്യമായി നാവിൽ കൈക്കൊണ്ട് വിശുദ്ധിയുടെ മാർഗം സ്വീകരിച്ച കുരുന്നുകളെ ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേൻ ആശിർവദിച്ചു. വെൽഫെയർ സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ നടേൽപ്പള്ളി വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ, ഉദയനാപുരം പള്ളി വികാരി ഫാ. മാത്യു തച്ചിൽ, വെൽഫെയർ സെന്റർ ഡയറക്ടർ ഫാ. ഡിസ്റ്റോ കദളിക്കാട്ടിൽ, ഫാ. ആൽബിൻ പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.