പൊൻകുന്നം: ജനകീയവായനശാലയിൽ വായനപക്ഷാചരണ ഉദ്ഘാടനം നാളെ 11ന് മാത്യൂസ് എബ്രഹാം നിർവഹിക്കും. ഒ.എം.എ.കരീം അദ്ധ്യക്ഷത വഹിക്കും.
പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് ജനകീയവായനശാലയിൽ നടക്കും. കൗൺസിൽ ജില്ലാ ജോ.സെക്രട്ടറി പൊൻകുന്നം സെയ്ദ് ഉദ്ഘാടനം ചെയ്യും. താലൂക്ക് സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.
പനമറ്റം: ദേശീയവായനശാലയിൽ 19 മുതൽ ജൂലായ് ഏഴുവരെ വായനപക്ഷാചരണം നടത്തും. വിവിധ ദിവസങ്ങളിലായി കുട്ടികളും മുതിർന്നവരും പുസ്തകാവതരണം നടത്തും. 19ന് വൈകീട്ട് ഏഴിന് പി.എൻ.സോജൻ പി.എൻ.പണിക്കർ അനുസ്മരണപ്രഭാഷണം നടത്തും.