വാഴൂർ : നെടുമാവ് -ഉദിക്കുഴ റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. ദേശീയ പാതയേയും പള്ളിക്കത്തോട് ഇളംകുളം മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്. മഴക്കാലമായതോടെ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണു നിരവധി ഇരുചക്ര വാഹനയാത്രികർക്ക് പരിക്കേറ്റിരുന്നു. സ്കൂൾ കുട്ടികളും കാൽനട യാത്രികരും ഉൾപ്പെടെ നിരവധി യാത്രക്കാരുള്ള പാതയുടെ നവീകരണം അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.