കോട്ടയം: പ്രതിപക്ഷത്തിരിക്കുമ്പോൾ അടിമുടി എതിർക്കുന്ന നയങ്ങൾ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുമ്പോൾ മൗനമായിരിക്കുന്ന ഇടതുപക്ഷ അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ നിലപാട് അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്. പ്രീഡിഗ്രീ ബോർഡ്, സ്വാശ്രയ കോളേജ്, സ്വയംഭരണ കോളേജ് തുടങ്ങി ഒരിക്കൽ എതിർക്കുകയും സ്വന്തം ഭരണത്തിൽ കയ്യടിക്കുകയും ചെയ്‌ത പട്ടികയിൽ ഒടുവിലത്തേതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് വന്നതോടെ ഭരണവിലാസം സംഘടനകൾ വീണ്ടും ഇളിഭ്യരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറിമാരായ എൻ.എസ് ഹരിശ്ചന്ദ്രൻ, ജോണി ജോസഫ്, എംപി സന്തോഷ്‌കുമാർ, കെ.എസ്.യു നേതാക്കളായ ജോബിൻ ജേക്കബ്, സുബിൻ മാത്യു, വൈശാഖ് പി.കെ, ബിബിൻ രാജ്, അഡ്വ. ഡെന്നിസ് ജോസഫ്, കെ.എൻ നൈസാം, വസന്ത് ഷാജു, ബിബിൻ ഇലഞ്ഞിത്തറ, ലിബിൻ ആന്റണി, ലിജോ പാറേക്കുന്നുമ്പുറം, അരുൺ ശശി, അജിൽ ജിനു മാത്യു, യശ്വന്ത് സി നായർ, ഫാദിൽ ഷാജി, ബിബിൻ തോമസ്, ഡോൺ മാത്യു, നെസിയ മുണ്ടപ്പള്ളി, അളക ആർ, ജിത്തു ഏബ്രഹാം, രാഷ്‌മോൻ ഓത്താറ്റിൽ, ജസ്റ്റിൻ പുതുശ്ശേരി, ആകാശ് കൂരാപ്പിള്ളി, അശ്വിൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.