kob-annamma-ealikulam-

എലിക്കുളം: പവ്വത്ത് തെക്കേമംഗലത്ത് പരേതനായ ടി.ജെ. ജോസഫിന്റെ (റിട്ട. എച്ച്.എം) ഭാര്യ അന്നമ്മ ജോസഫ് (മേരിക്കുട്ടി, 83) നിര്യാതയായി. പാലൂർക്കാവ് ഒട്ടലാങ്കൽ കുടുംബാംഗമാണ്. മക്കൾ: ടി.ജെ. ജോസ് (റിട്ട. ചീഫ് ഫാർമസിസ്റ്റ്, സതേൺ റെയിൽവേ, കോട്ടയം), മോളി, ജെസി, ഡെന്നീസ് ജോസഫ് (അസി. എക്‌സി. എൻജിനിയർ, കെ.എസ്.ഇ.ബി, രാമപുരം). മരുമക്കൾ: സാലി ജോസ് വട്ടംതൊട്ടിയിൽ, മഞ്ഞാമറ്റം (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, ബി.എസ്.എൻ.എൽ, കോട്ടയം), എൻ.എം.മാണി നടുവത്താനിയിൽ (എരുമേലി), ഡോ. എ.എസ്. ഫ്രാൻസിസ് മണ്ണഞ്ചേരിൽ, ചക്കാമ്പുഴ (റിട്ട. പ്രൊഫ. എസ്.എച്ച് കോളജ്, തേവര), വൈശു ചെന്നിത്തല (ചങ്ങനാശേരി). സംസ്‌ക്കാരം നാളെ 10.30ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ.