അടൂർ: ജനശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം നെല്ലിമുകൾ ജൈവശ്രീ ഓഫീസിൽ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ നിർവഹിച്ചു. ബ്ലോക്ക് ചെയർമാൻ വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലീലാ രാജൻ, ജില്ലാ ട്രഷറർ എസ്.എച്ച്.എം. ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി സുഭാഷ്, രഞ്ജിനി സുനിൽ, ഉഷാ കുമാരി,പൊന്നൂസ്, ശാമുവേൽ യോഹന്നാൻ, പുഷ്പരാജൻ, സുനിൽകുമാർ, ശശിധരൻ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.