കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരായ നിർണായക തെളിവായ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ സ്ഥിരീകരിച്ച രേഖകൾ അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി കോടതിയിൽ സമർപ്പിച്ചു. ഇന്നലെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്.ജയചന്ദ്രൻ മുന്പാകെ നടന്ന വിചാരണയിലാണ് ഡിവൈ.എസ്.പി തെളിവുകൾ ഹാജരാക്കിയത്. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഡിവൈ.എസ്.പി വിശദീകരിച്ചു.
ഒന്നാംപ്രതി ഷാനുവും അഞ്ചാം പ്രതിയും പിതാവുമായ ചാക്കോയും മറ്റുപ്രതികളുമായും സംസാരിച്ചതിന്റെ ഫോൺ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾ കുറ്റംചെയ്തായി കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ഗിരീഷ് കോടതിയെ അറിയിച്ചു. ഡിവൈ.എസ്.പിയെ ഇന്ന് ക്രോസ് വിസ്‌താരം നടത്തും.