കോട്ടയം : മെഡിക്കൽ സ്റ്റോറിൽ നിന്ന് പലപ്പോഴായി 15 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ .പോരുവഴി ചെമ്മാട്ട് മുക്കിന് സമീപം ഹരി ഭവനം മണിക്കുട്ടൻ പിള്ളയാണ് ( 49) പിടിയിലായത്. പ്രതിയെ അടൂർ കോടതി റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയാണിയാൾ. ഒന്നാം പ്രതി ഏഴംകുളം നെടുമൺ സ്വദേശി മോഹനൻ പിള്ളയെ പിടികിട്ടാനുണ്ട്.

2018 ജൂൺ രണ്ട് മുതൽ 2019 മാർച്ച് മുപ്പതുവരെയുള്ള കാലയളവിലായിരുന്നു മോഷണം നടന്നത് അരുൺ മെഡിക്കൽസ് ഉടമ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ കടയുടമയുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. ഇതിലൂടെയാണ് മോഷണ വിവരം ഉടമ അറിയുന്നത്. എസ്.ഐ മാരായ രാധാകൃഷ്ണപിള്ള, ശ്രീജിത് എ.എസ്.ഐ രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.