ശ്രീനഗർ: ജമ്മു കാശ്‌മീരിലെ അനന്തനാഗിൽ ഇന്ന് രാവിലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഒരു ജവാന് വീരമൃത്യു. സ്ഥലത്ത് ഇനിയും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബേറിനു പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ. അനന്തനാഗിൽ തന്നെ ഇന്നലെയുണ്ടായ ഏറ്റുമുട്ടൽ സൈനിക മേജർ കേതൻ ശർമ വീരമൃത്യു വരിക്കുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.