kv-kanal

വൈക്കം: ബഹുജന പങ്കാളിത്തത്തോടെ കെ.വി കനാൽ ശുചീകരിക്കാൻ നഗരസഭ തീരുമാനിച്ചു. കനാലിന്റെ വലിയാനപ്പുഴ മുതൽ വേമ്പനാട്ടുകായൽ വരെയുള്ള ഭാഗത്ത് മരങ്ങൾ കടപുഴകിയും മാലിന്യം അടിഞ്ഞുകൂടിയും നാളുകളായി നീരൊഴുക്ക് നിലച്ച സാഹചര്യത്തിലാണ് ശുചീകരണം നഗരസഭ ഏറ്റെടുക്കുന്നത്. കെ.വി കനാലിൽ നീരൊഴുക്ക് നിലച്ചതിനെ സംബന്ധിച്ച് 'കേരളകൗമുദി' മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. തോട്ടുവക്കം നടുവിലെ പാലത്തിന് സമീപം ഒരു വൻ മരം കടപുഴകി കനാലിന് കുറുകേ വെള്ളത്തിൽ വീണു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു. കനാൽ ശുചീകരിക്കേണ്ടത് ആരെന്ന തർക്കമാണ് ശുചീകരണം അനന്തമായി നീളാൻ കാരണമായത്. കെ.വി.കനാൽ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കാനുള്ള നഗരസഭയുടെ ആഹ്വാനത്തിന് ഒട്ടേറെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതായി ചെയർമാൻ പി.ശശിധരൻ അറിയിച്ചു. വൈക്കം നഗരസഭ കൗൺസിൽ മുൻകൈ എടത്ത് ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലാണ് സംഘടന നേതാക്കൾ പിന്തുണ അറിയിച്ചത്. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.കെ.രഞ്ജിത്ത്, വൈസ് ചെയർപേഴ്സൺ എസ്.ഇന്ദിരാദേവി, അഡ്വ.വി.വി.സത്യൻ, എം.സുജിൻ, അഡ്വ.കെ.പ്രസന്നൻ, കെ.കുഞ്ഞപ്പൻ, കെ.കെ.ചന്ദ്രബാബു, തഹസിൽദാർ കെ.എം.നാസർ തുടങ്ങിയവർ സംസാരിച്ചു. മുൻ ചെയർമാൻ എൻ.അനിൽ ബിശ്വാസ് സ്വാഗതവും അഡ്വ.അംബരീഷ് ജി വാസു നന്ദിയും പറഞ്ഞു. സി.കെ.ആശ എം എൽ എ ചെയർപേഴ്സണായും നഗരസഭ ചെയർമാൻ പി.ശശിധരൻ കൺവീനറുമായി വിപുലമായ ജനകീയ കമ്മറ്റിയും രൂപീകരിച്ചു. മരങ്ങൾ വെട്ടി മാറ്റാനായി ഇന്ന് രാവിലെ 11ന് വനം വകുപ്പ് അധികൃതർ പങ്കെടുക്കുന്ന കമ്മിറ്റി അനുമതി നൽകും