കോട്ടയം: ലൂർദ് പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദ്ദിയൻ ബാസ്കറ്റ് ബാൾ ടൂർണമെന്റ് ജൂലായ് 16 മുതൽ 19വരെ ലൂർദ്ദ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കേണ്ടവർ ജൂലായ് 5ന് മുൻപായി കൺവീനർ, ലൂർദ്ദിയൻ ട്രോഫി, കളക്ടറേറ്റ് പി.ഒ, കോട്ടയം എന്ന വിലത്തിൽ ബന്ധപ്പെടണം. ഫോൺ: 9947180935, 9526658351.