കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് സെമിനാരിയുടെ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷം 20ന് കോട്ടയം പഴയ സെമിനാരിയിൽ എം.ജി.യൂണിവേഴ്സിറ്റി വി.സി ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. പരി. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അദ്ധ്യക്ഷത വഹിക്കും. സെമിനാരി വൈസ് പ്രസിഡന്റ് ഗീവറുഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ.ജോൺ തുടങ്ങിയവർ സംസാരിക്കും.
സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ബിജേഷ് ഫിലിപ്പ്, ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ.ജോഷി പി.ജേക്കബ്, ഫാ.ബി.എം.തോമസ്, സിൻസി മറിയാമ്മ തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.