കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്തുമൂവ്മെന്റ് വെള്ളൂർ വടക്ക് യൂണിറ്റ് വാർഷിക പൊതുയോഗം ശാഖ വൈസ് പ്രസിഡന്റ് പി.കെ. അപ്പുക്കുട്ടൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്. സുമോദ് അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ഇ.ജി. ഗോപിനാഥൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ കെ.എസ്. ഗോപൻ, ക്ഷേത്രം തന്ത്ര പി.ആർ. രതീഷ്, വനിതസംഘം പ്രസിഡന്റ് സുവർണ തമ്പി, അതുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ടി.എസ്. അതുൽ (പ്രസിഡന്റ്), ഷിജിൻ ഷാജി ( വൈസ് പ്രസിഡന്റ്), അതുൽ കൃഷ്ണൻ ( സെക്രട്ടറി), അനുരൂപ് രാധാകൃഷ്ണൻ ( ജോ. സെക്രട്ടറി), സഞ്ചു കെ.സാജൻ (യൂണിയൻ കമ്മിറ്റി അംഗം), അമൽ ടി. അനീഷ് , കെ.എസ്. അഖിൽ, അജയ് പി. അജി, ദീപൻ ഷാജി, ഷെബിൻ ഷാജി ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.