ചങ്ങനാശേരി: കല്ലൂപ്പാറ കാക്കനാട്ടിൽ പരേതനായ കെ.എ.കുര്യന്റെ മകൻ രാജ കാക്കനാട്ട് (67) നിര്യാതനായി. വെസ്റ്റ് ജർമ്മനി സ്വിസ് ബാങ്ക് റിട്ടയർ ഉദ്യോഗസ്ഥനും പത്തനംതിട്ട ടി.വി.എസ് മുൻ ഡീലറുമായിരുന്നു. കോതനലൂർ വാദ്ധ്യാനത്ത് ലിസമ്മയാണ് ഭാര്യ. മക്കൾ: ജൂലി കാക്കനാട്ട് (ജർമ്മൻ കോൺസലേറ്റ് ബാംഗ്ളൂരു), ജെൻസ് കാക്കനാട്ട് (എൻവെസ്റ്റ് നെറ്റ് തിരുവനന്തപുരം). മരുമക്കൾ: ആന്റണി മാമ്പിള്ളി (ബാംഗ്ളൂരു), ഡോ. അനിലാ ജോർജ്ജ്. സംസ്‌കാരം വ്യാഴാഴ്ച 3ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.