പാലാ : നഗരത്തിലും സമീപപഞ്ചായത്തുകളിലും മഴക്കാല പൂർവ ശുചീകരണം താളംതെറ്റിയതോടെ കൊതുക് ശല്യം രൂക്ഷമാകുന്നതായി പരാതി.

മഴ പെയ്തതോടെ കൊതുകുകൾ വ്യാപകമായി മുട്ടയിട്ട് പെരുകിയിരിക്കുകയാണ്. പുലർച്ചെയും രാത്രിയിലും വീടിനുള്ളിൽ പോലും കഴിയാത്ത പറ്റാത്ത അവസ്ഥയാണ്. റബർതോട്ടങ്ങൾക്കും മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗങ്ങൾക്കും സമീപമാണ് ശല്യം വർദ്ധിച്ചിരിക്കുന്നത്. റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമഴ്ത്തി വയ്ക്കാതെ വെള്ളം നിറഞ്ഞിരിക്കുന്നതും ഓടകളിൽ മലിനജലം കെട്ടി നിൽക്കുന്നതും കൊതുക് പെരുകുന്നതിനിടയാക്കുന്നുണ്ട്.
മുൻവർഷങ്ങളിൽ മഴക്കാലത്തിന് മുൻപ് ശുചീകരണ പ്രവർത്തനങ്ങളും ബോധവത്ക്കരണ പരിപാടികളും നടത്തിയിരുന്നെങ്കിലും ഈ വർഷം യാതൊന്നുമുണ്ടായില്ല. മഴക്കാല പൂർവ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള തദ്ദേശ ആരോഗ്യവിഭാഗം പ്രവർത്തകരും ആശാ, അംഗൻവാടി പ്രവർത്തകരും രംഗത്തിറങ്ങിയിട്ടില്ല. ആരോഗ്യവിഭാഗം ജീവനക്കാർ വീടുകൾ കയറി പരിശോധന നടത്തി മലിനജലം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ രേഖപ്പെടുത്തി പരിഹാരം നിർദ്ദേശിക്കാറുണ്ട്.