പാലാ : ളാലം സെന്റ് മേരീസ് പള്ളി പിതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്‌കൂൾ പരീക്ഷയിൽ 10, 12 ക്ലാസുകളിൽ ഒന്നും രണ്ടും റാങ്കുകൾ വാങ്ങിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു. ഡയറക്ടർ ഫാ. ജോൺസൺ പുള്ളീറ്റ്, അസി. വികാരി ഫാ.ജോൺസൺ പാക്കറമ്പിൽ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പിതൃവേദി പ്രസിഡന്റ് ടെൻസൺ വലിയകാപ്പിൽ, സെക്രട്ടറി സാബു പുത്തേട്ട്, ട്രഷറർ ബൈജി ആറ്റുകടവിൽ, വസ് പ്രസിഡന്റ് ജയിംസ് ചെറുവള്ളിൽ, മനോജ് കാടൻകാവിൽ, ജോയിച്ചൻ ഞാവള്ളിതെക്കേൽ, ലാലു പാലമറ്റത്തിൽ, തോമസ് വരണ്ടിയാനിയിൽ എന്നിവർ പ്രസംഗിച്ചു.