പാലാ : അഖിലകേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, മറ്റ് വിഭാഗം പരീക്ഷകളിൽ മികച്ചവിജയം നേടിയ മഹാസഭയിലെ കുട്ടികളെ ആദരിക്കലും പ്രതിഭാ സംഗമവും 23 ന് ഇടപ്പാടി മേരിമാതാ ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്ക് പ്രസിഡന്റ് ഗോപി പുറക്കാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ചാക്കോ സി. പൊരിയത്ത് വ്യക്തിത്വ വികസന ക്ലാസ് നയിക്കും.