കാഞ്ഞിരപ്പള്ളി : ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് നിർവഹിച്ചു. പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് ജംഗ്ഷനിൽ പേര, കണിക്കൊന്ന, മണിമരുത്, ആര്യവേപ്പ് ഉൾപ്പെടെയുള്ള തൈകൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നട്ടുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.ടി.അയൂബ്ഖാൻ, റോസമ്മ അഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, ജോളി മടുക്കക്കുഴി, ആശാ ജോയി, പി.ജി.വസന്തകുമാരി, പ്രകാശ് പള്ളിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് അംഗംങ്ങളായ മേഴ്‌സി മാത്യു, എം.എ.റിബിൻ ഷാ, ജോയിന്റ് ബി.ഡി.ഒ. പ്രദീപ് എസ്, സുഗുണ ടി.പി, ഷാജി ജേക്കബ്, ഗോപകുമാർ, കെ.എസ്.ബാബു, ബിനു ഷെമീം, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ വിപിൻ രാജു, അൻഷാദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.