വാഴൂർ : ദളിത് സംയുക്തസമിതി വാഴൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ 78ാമത് അനുസ്മരണ ദിനാചരണം നടത്തി. ഇളമ്പള്ളി കവലയിലെ അയ്യൻകാളി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന യോഗത്തിൽ കെ.കെ.രാജപ്പൻ അദ്ധ്യക്ഷനായി. ജെയ്‌നി മറ്റപ്പള്ളി, ജോയി.പി.വൈ, എം.വൈ.മാത്യു, സജി മുണ്ടക്കയം, സി.സി.അവറാച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.