കോട്ടയം: ബിനോയ് കൊടിയേരിക്കെതിരെ പീഡനത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ബിനോയ് കൊടിയേരിയുടെ കോലവും കത്തിച്ചു. യുവമോർച്ച കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ബിനുമോൻ വി.അദ്ധ്യക്ഷത വഹിച്ച യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ വി പി മുകേഷ്, ഗിരീഷ് വടവാതൂർ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ നന്ദകുമാർ, ടൗൺ പ്രസിഡന്റ് ടി.ടി. സന്തോഷ് കുമാർ, വിനോദ് കുമാർ, സിജോ ജോസഫ്, ഡി.എൽ ഗോപി, ഹരി കിഴക്കേക്കുറ്റ്, അഖിൽദേവ്, ഹരിക്കുട്ടൻ, വരപ്രസാദ് എന്നിവർ പ്രസംഗിച്ചു