തലനാട് : തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ 9-ാമത് പുനപ്രതിഷ്ഠാ വാർഷികം 21 ന് നടക്കും. ക്ഷേത്രാചാര്യൻ പറവൂർ രാഗേഷ് തന്ത്രി, ക്ഷേത്രം തന്ത്രി പെരുമ്പളം സി.എസ് നാരായണൻ തന്ത്രി, ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5 ന് നിർമ്മാല്യ ദർശനം, 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, 7 മുതൽ ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യം, ഉപദേവതാ കലശങ്ങൾ, ഉച്ചപൂജ, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭഗവതിസേവ, സർവൈശ്വര്യപൂജ, നെയ് വിളക്ക് സമർപ്പണം. 6.45 ന് ദീപാരാധന, പൂമൂടൽ, ഗുരുപൂജ, 7ന് അത്താഴപൂജ, പ്രസാദ വിതരണം.