jose-abraham

കടുത്തുരുത്തി : കടബാദ്ധ്യതയെ തുടർന്ന് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. ആയാംകുടി തൈമൂട്ടിൽ ജോസ് എബ്രാഹാമിനെയാണ് (46) ഇന്നലെ പുലർച്ചെ തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ഡെയറി ഫാം നടത്തിവരികയായിരുന്നു. കുളമ്പ് രോഗം മൂലവും കഴിഞ്ഞ വെള്ളപ്പൊക്കത്തിലും കാലികൾ നശിച്ചു. തുടർന്ന് വായ്പാ കുടിശിക 25 ലക്ഷത്തോളമായി. ബാങ്കുകാർ ജപ്തി നടത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഭാര്യ : കുഞ്ഞുമോൾ (മുട്ടിച്ചിറ പുല്ലൻ കുന്നേൽ കുടുംബാംഗം). മക്കൾ : ആൽബിൻ, ആൽബിന, ആൽബർട്ട്. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് അൽഫോൻസാ പുരം സെന്റ് അൽഫോൻസ് പള്ളി സെമിത്തേരിയിൽ.